August 15, 2022 Monday

Related news

August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 12, 2022
August 10, 2022
August 10, 2022

കോവിഡ് രണ്ടാം തരംഗം; വിനോദസഞ്ചാര മേഖല വീണ്ടും പ്രതിസന്ധിയിൽ

ബേബി ആലുവ
കൊച്ചി
May 21, 2021 8:55 pm

ആദ്യ ലോക്ഡൗൺ സൃഷ്ടിച്ച നീണ്ട തളർച്ചയിൽ നിന്ന് ഉണരാൻ തുടങ്ങിയ വിനോദസഞ്ചാര മേഖല കോവിഡ് രണ്ടാം തരംഗത്തോടെ വീണ്ടും പ്രതിസന്ധിയിലേക്കു വീണു. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമൊക്കെ കാലേക്കൂട്ടി ലഭിച്ച ബുക്കിംഗുകൾ റദ്ദാവുകയാണ്.

സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം മേഖല പ്രതിവർഷം 10 ലക്ഷത്തിലധികം വിദേശ സഞ്ചാരികളെയും ഒന്നരക്കോടിക്കു മുകളിൽ ആഭ്യന്തര സഞ്ചാരികളെയും കേരളത്തിലേക്ക് ആകർഷിക്കുന്നുണ്ട്. 15 ലക്ഷത്തോളം പേർ ഈ മേഖലയുടെ പല തലങ്ങളിലായി പ്രവൃത്തിയെടുക്കുന്നതായാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കു പ്രകാരം എണ്ണം 20 ലക്ഷത്തിനടുത്തു വരും.

രാജ്യാന്തര രംഗത്ത് കേരള ടൂറിസത്തിനുള്ള പ്രതിച്ഛായ വർദ്ധിപ്പിക്കും വിധം ശക്തമായൊരു തിരിച്ചുവരവിന് കഴിഞ്ഞ വർഷം തന്നെ സംസ്ഥാന ടൂറിസം വകുപ്പ് ക്യാമ്പയിൻ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 50 കേന്ദ്രങ്ങൾ അന്തർദ്ദേശീയ നിലവാരത്തിലുള്ള സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനുള്ള നീക്കങ്ങൾക്കും കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. പുതിയ സാഹചര്യം ഇവയ്ക്കൊക്കെ മേലെ ആശങ്കയുടെ കരിനിഴൽ പരത്തുകയാണ്.

രണ്ടു പ്രളയത്തിന്റെ കെടുതികളെ അതിജീവിച്ച് പച്ച പിടിക്കുമ്പോഴാണ് ആദ്യ കോവിഡ് അടച്ചിടൽ. അതും പിന്നിട്ട്, വിദേശ സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് വായ്പയെടുത്ത് റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും മറ്റും അറ്റകുറ്റപ്പണികൾ തുടങ്ങിയ സമയത്താണ് പുതിയ സാഹചര്യം. മേഖലയിലെ ചെറുതും വലുതുമായ സംരംഭകർ ഇതോടെ പ്രയാസത്തിലായി. വിദഗ്ധരായ തൊഴിലാളികൾ രംഗം വിട്ട് മറ്റു തൊഴിലുകൾ തേടുന്ന സ്ഥിതിയുമായി.

കഴിഞ്ഞ ലോക്ഡൗണിനു പിന്നാലെ കേന്ദ്ര സർക്കാർ ചില സഹായ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അവയിലെ വ്യവസ്ഥകൾ പലതും പ്രായോഗികമല്ലെന്നാണ് മേഖലയിലെ സംരംഭകരുടെ അഭിപ്രായം. മേഖലയ്ക്ക് കേന്ദ്രത്തിന്റെ പരിഗണനയുണ്ടായി എന്നു ഭാവിക്കുകയും അതേ സമയം ആനുകൂല്യങ്ങൾക്കു തടയിടാൻ പഴുതുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതി. ടൂറിസം രംഗത്തെ സംരംഭകർക്കും തൊഴിലാളികൾക്കുമായി കഴിഞ്ഞ ലോക്ഡൗൺ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ 455 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാലും, അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ പലതുണ്ടെന്നാണ് സംരംഭകരുടെ സംഘടന വ്യക്തമാക്കുന്നത്. സംരംഭകരും തൊഴിലാളികളും ഈ മാസം ഒന്നിന് കരിദിനമാചരിച്ചിരുന്നു.

Eng­lish sum­ma­ry: Tourism sec­tor in cri­sis due to covid 19

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.