കൊൽക്കത്ത: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായതോടെ അവധിക്കാല വിനോദസഞ്ചാരം പ്രതിസന്ധിയിൽ. വടക്ക് കിഴക്ക് മേഖല ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെല്ലാം പ്രതിഷേധത്തിന്റെ നിഴലിലാണ്. ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലേയ്ക്ക് വിനോദസഞ്ചാരത്തിനായി പോകുന്നതായും സൂചനകളുണ്ട്. രാജ്യാന്തര വിനോദസഞ്ചാരത്തെ പ്രതിഷേധം കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും പല രാജ്യങ്ങളും ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്ക് മുന്നറിയിപ്പ് നൽകിയതോടെ അന്താരാഷ്ട്രതലത്തിൽ കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അമേരിക്ക,ഇംഗ്ലണ്ട്, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പൗരന്മാർ ഇന്ത്യൻ യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ശീതകാല അവധിയെ ആഘോഷമാക്കാൻ ഇന്ത്യക്കാർ ശ്രദ്ധിക്കുന്നുണ്ട്.പ്രതിഷേധങ്ങൾ ആരംഭിച്ച ശേഷം കാര്യമായ റദ്ദാക്കലുകളോ മാറ്റിവെക്കലുകളോ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
പക്ഷേ പ്രതിഷേധങ്ങൾ തുടരുകയാണെങ്കിൽ ഇതെല്ലാം സംഭവിക്കാമെന്നും ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ജ്യോതി മയൽ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷമാദ്യം വൻ നേട്ടങ്ങളാണ് വിനോദസഞ്ചാര മേഖല കൈവരിച്ചത്. എന്നാൽ വർഷാവസാനമായതോടെ ഇത് ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴുമെന്ന ഭയത്തിലാണ് വിനോദസഞ്ചാര മേഖല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.