May 27, 2023 Saturday

സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​ക്ടോ​ബ​റോ​ടു​കൂ​ടി തു​റ​ക്കാ​ൻ ശിപാർശ

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
September 10, 2020 9:32 am

സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​ക്ടോ​ബ​റോ​ടു​കൂ​ടി തു​റ​ക്കാ​ൻ ശി​പാ​ർ​ശ. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും സമർപ്പിച്ചു.

കോ​വി​ഡി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​ത്. മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി (സി​ഐ​ഐ) അം​ഗ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണു തു​റ​ക്ക​ലി​നു വ​ഴി​തെ​ളി​ഞ്ഞ​ത്. ഒ​ക്ടോ​ബ​റോ​ടു​കൂ​ടി തു​റ​ക്ക​ൽ സാ​ധ്യ​മാ​കു​മെ​ന്ന ഉ​റ​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സി​ഐ​ഐ പ്ര​തി​നി​ധി​ക​ൾ​ക്കു ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന. അ​തേ​സ​മ​യം, സ​ഞ്ചാ​രി​ക​ൾ​ക്ക് ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന ആ​വ​ശ്യം സി​ഐ​ഐ മുന്നോട്ടുവച്ചിട്ടുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.