Web Desk

December 24, 2019, 6:14 pm

ക്രിസ്തുമസ് അവധിക്കാലം ആഘോഷമാക്കാന്‍ ഹൈറേഞ്ചിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്

Janayugom Online

സന്ദീപ് രാജാക്കാട്

രാജാക്കാട്: ക്രിസ്തുമസ് അവധി ആഘോഷിക്കാന്‍ ഡിസംബറിന്റെ കുളിരുതേടി ഇടുക്കി ഹൈറേഞ്ചിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ സന്തര്‍ശിച്ചത് കാല്‍ ലക്ഷത്തോളം സഞ്ചാരികളാണ്. തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറിലും ഹൈറേഞ്ചിന്റെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മഞ്ഞും തണുപ്പും അനുഭവപ്പെടുന്നത് ഈ മാസങ്ങളിലാണ്.

നിലവില്‍ ക്രിസ്തുമസ് അവധി ആഘോഷിക്കുന്നതതിന് പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇടുക്കിയിലേയ്ക്ക് എത്തുന്നത്. മഞ്ഞും തണുപ്പും ഏറെ നിലവില്‍ ക്രിസ്തുമസ് അവധി ആഘോഷിക്കുന്നതതിന് പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇടുക്കിയിലേയ്ക്ക് എത്തുന്നത്. മഞ്ഞും തണുപ്പും ഏറെ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോളുള്ളതെന്നും സഞ്ചാരികള്‍ പറയുന്നു. മുന്‍വര്‍ഷത്തേക്കാളും സഞ്ചാരികള്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തുന്നുണ്ട്. വിദേശീയരും നോര്‍ത്തിന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് മഞ്ഞും തണുപ്പും തേടി മലയോരത്തേയ്ക്ക് എത്തുന്നത്.

ദീപാവലി അവധിക്ക് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ഈ ക്രിസ്തുമസ് അവധിക്കാലത്താണെന്നും ഡി റ്റി പി സി ജീവനക്കാരും പറയുന്നു. ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ശ്രീനാരായാണപുരത്ത് മാത്രം സന്ദര്‍ശനം നടത്തിയത് ഇരുപത്തിയയ്യായിരത്തോളം സഞ്ചാരികളാണ്. വരും ദുവസ്സങ്ങളില്‍ ഇനിയും സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഡി റ്റി പി സി അധികൃതര്‍. എന്നാല്‍ നിലവില്‍ ദേശീയപാത എണ്‍പത്തിയഞ്ചിലെ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഗതാഗതം പുനസ്ഥാപിക്കാത്തതിനാല്‍ മൂന്നാര്‍ ദേവികുളം മേഖലയിലെ വിനോദ സഞ്ചാര മേഖലകള്‍ക്ക് തിരിച്ചടിയായി മാറി. ചിത്രം. ശ്രീനാരായണപുരം വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ സഞ്ചാരികള്‍.

you may also like this video