ചെക്കിങ് ഒഴിവാക്കാന്‍ വഴിതിരിച്ചുവിട്ട സ്വകാര്യടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

Web Desk
Posted on June 03, 2019, 11:08 am

പാലക്കാട്: പൊലീസ് പരിശോധന ഒഴിവാക്കാന്‍ വഴിതിരിച്ചുവിട്ട സ്വകാര്യബസ്സ് മറിഞ്ഞ് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂരിലാണ് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പാലക്കാട്ട് ചിറ്റൂര്‍ നല്ലേപ്പിള്ളിയില്‍ ഇന്ന് പുലര്‍ച്ചെ ടൂറിസ്റ്റ് ബസ്സ് വയലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും കൊട്ടാരക്കരയിലേയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്സ്. വാളയാറിലെ പരിശോധന മറികടക്കാനാണ് ചിറ്റട്ട് വഴി ബസ്സ് വഴിതിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

YOU MAY ALSO LIKE THIS VIDEO