രണ്ട് മാസത്തെ നിരോധനത്തിന് ശേഷം കശ്മീരില്‍ ഇന്ന് മുതല്‍ സഞ്ചാരികളെത്തും

Web Desk
Posted on October 10, 2019, 8:51 am

ശ്രീനഗര്‍: രണ്ട് മാസത്തെ നിരോധനത്തിന് ശേഷം ജമ്മുകശ്മീരില്‍ ഇന്ന് മുതല്‍ സഞ്ചാരികളെത്തും. ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ ഇങ്ങോട്ട് വരുന്നത് ഒഴിവാക്കിയിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തിങ്കളാഴ്ചയാണ് സഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചതായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അറിയിച്ചത്.
ഓഗസ്റ്റ് രണ്ടിന് അമര്‍നാഥ് തീര്‍ഥാടകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരും സഞ്ചാരികളും താഴ്‌വരയില്‍ നിന്ന് അടിയന്തരമായി മടങ്ങണമെന്നുംകേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.