ബിക്കിനി ധരിച്ച് ബീച്ചിന് സമീപത്തെ റോഡിലൂടെ നടന്നുനീങ്ങിയ യുവതിയെ തടഞ്ഞ് പൊലീസ്. കറുപ്പ് ബിക്കിനി മാത്രം ധരിച്ച് നടക്കുകയായിരുന്ന യുവതിയെയാണ്, പൊതുനിരത്തില്‍ മോശം വസ്ത്രംധരിച്ചു എന്നാരോപിച്ച് മാലിദ്വീപ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് യുവതിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. മാലദ്വീപിലെ മാഫുഷിയിലാണ് സംഭവം. കറുപ്പ് ബിക്കിനി ധരിച്ച് പ്രദേശത്തു കൂടി നടക്കുകയായിരുന്ന യുവതിയെ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇതിലൂടെ ബിക്കിനി ധരിച്ച് നടക്കാനാവില്ല എന്നറിയിച്ചു. തുടര്‍ന്ന് യുവതിയും പോലീസും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി.
ഒടുവില്‍ ബലപ്രയോഗത്തിലെത്തി. ഇതിനിടെ ഒരാള്‍ യുവതിയുടെ ശരീരം ടൗവ്വല് ഉപയോഗിച്ച് മറയ്ക്കാനായി ശ്രമിക്കുന്നുണ്ട്. കൈ പിന്നിലേക്ക് പിടിച്ച് പോലീസ് സംഘം വിലങ്ങണിയിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ സമയം നിങ്ങള്‍ എന്ന് ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് യുവതി അലറുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ, പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ മാലിദ്വീപ് പൊലീസ് കമ്മീഷണര്‍ മുഹമ്മദ് ഹമീദ് മാപ്പുപറഞ്ഞു.
English Summary: Tourist wear bikini arrested in maldives
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.