മഴ: ഈ ജില്ലകളിലെ വിനോദസഞ്ചാരികൾക്ക് 48 മണിക്കൂര്‍ നേരത്തേയ്ക്ക് നിരോധനം, സ്കൂളുകൾക്ക് അവധി

Web Desk
Posted on October 21, 2019, 6:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ തീ​ര​പ്ര​ദേ​ശങ്ങളിലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ള്‍​ക്കു സ​മീ​പ​മു​ള്ള മേ​ഖ​ല​ക​ളി​ലും അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്ക് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ജി​ല്ല​യി​ല്‍ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഡാ​മു​ക​ള്‍​ക്കു സ​മീ​പ​വും ജ​ലാ​ശ​യ​ങ്ങ​ളു​ടെ തീ​ര​ത്തും താ​മ​സി​ക്കു​ന്ന​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കല​ക്ട​ര്‍ കെ ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ലക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

ഇവിടെ അടുത്ത 48 മണിക്കൂർ സമയത്തേക്ക് രാത്രി യാത്രകളും നിരോധിച്ചിട്ടുണ്ട്. പുഴകളിലും പാറമടകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലും ഒഴുക്ക് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ അവയിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കും സമീപം വാഹനങ്ങൾ നിർത്താൻ പാടില്ല. സുരക്ഷ മുൻനിർത്തി ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ തയാറാകാണാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസുകളിൽനിന്നും മറ്റ് റവന്യൂ ഓഫിസുകളിൽനിന്നും ഏതു സമയത്തും എന്തു സഹായവും ലഭിക്കും. സഹായങ്ങൾക്കായി ജില്ലാ അടിയന്തരകാര്യ നിർവഹണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കു നിയോഗിച്ചിടുണ്ട്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലലായെന്നും അദ്ദേഹം പറഞ്ഞു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളെ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കല​ക്ട​ര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.ഇതിനെതുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളം,​ തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി നല്‍കി.മഹാത്മാഗാന്ധി സര്‍വകലാശാല ഒക്ടോബര്‍ 22ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.