ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത ഈ പ്രദേശത്ത് അപകടസാധ്യത വർധിച്ച സാഹചര്യത്തിലാണ് നടപടി. ആളുകൾ വനമേഖലയിലൂടെ പ്രവേശിക്കുന്നത് തടയാൻ വഴി മുളകെട്ടി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ മേഖലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്നതാണ് ഈ സ്ഥലത്തിന്റെ പ്രധാന ആകർഷണം. എന്നാൽ, വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചുവേണം ഈ പ്രദേശത്തേക്ക് എത്താൻ. ഇതൊരു അംഗീകൃത ടൂറിസം മേഖല അല്ലാത്തതിനാൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളോ മുൻകരുതലുകളോ ഇവിടെയില്ല. എന്നിട്ടും ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേർന്നിരുന്നത്. കൂടാതെ, ഈ പ്രദേശത്തുള്ള വലിയ താഴ്ചയിലുള്ള കൊക്കയും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് വനംവകുപ്പ് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.