Monday
22 Jul 2019

സിങ്കം സ്റ്റൈലില്‍ ടൊവീനോ, കല്‍ക്കിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

By: Web Desk | Wednesday 27 March 2019 6:14 PM IST


ടൊവീനോ തോമസ് പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന കല്‍ക്കിയുടെ ചിത്രീകരണം ആരംഭിച്ചു. സൂര്യയുടെ സിങ്കം സ്റ്റൈലിനോട് സമാനമായ ലുക്കിലാണ് ടൊവീനോ എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂതറ, സെക്കന്‍ഡ് ഷോ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്നു പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ മീശയുള്ള ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് ടൊവിനോ പുറത്തുവിട്ടിരുന്നത്. ലിറ്റില്‍ ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സണ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ എസ്രയില്‍ എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലീസ് നായകനായി ടൊവീനോ എത്തുന്നത്. അതുകൊണ്ടുതന്നെ താരം പോലീസ് വേഷത്തിലെത്തുന്ന ചിത്രം മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related News