Janayugom Online
tovino Thomas and Sai pallavi

മാരി ടു സൂപ്പറാക്കാന്‍ മലര്‍ മിസ്സിനൊപ്പം ടോവിനോ മച്ചാനും

Web Desk
Posted on December 02, 2018, 4:16 pm

രൊറ്റ സിനിമകൊണ്ട് ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ സായി പല്ലവി തമിഴില്‍ ഇത്തവണ തകര്‍ക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.

സായി പല്ലവിയും ധനുഷും ഒരുമിച്ചുള്ള തകര്‍പ്പന്‍ ഗാനരംഗത്തിന്റെ പോസ്റ്റര്‍ വന്നതോടുകൂടി മാരിയുടെ രണ്ടാം ഭാഗവും തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഗായകന്‍ മാത്രമല്ല നല്ലൊരു വില്ലനാവാനും കഴിയുമെന്ന് തെളിയിച്ച നമ്മുടെ വിജയ് യേശുദാസിന് പകരം ഇത്തവണ തമിഴകം വിറപ്പിക്കാനെത്തുന്നത് ടോവിനോ തോമസാണ്. അങ്ങനെ ‘മാരി’ എന്ന ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും മലയാളികളെ അവതരിപ്പിച്ച് വീണ്ടും ചരിത്രമാകുകയാണ് മാരി സീരീസ്.
അല്‍പ്പം മുന്നോട്ട് നീണ്ടുള്ള കൂര്‍ത്ത താടിയും നെറ്റിയിലെ മുറിവും ഒരു വശത്തേയ്ക്ക് ഇറങ്ങിക്കിടക്കുന്ന മുടിയും ടോവിനോയ്ക്ക് കലിപ്പ് ലുക്കാണ് നല്‍കുന്നത്.