സിനിമാ ചിത്രീകരണത്തിനിടെ യുവതാരം ടൊവിനോ തോമസിന് പൊള്ളലേറ്റു

Web Desk
Posted on June 22, 2019, 9:03 am

സിനിമാ ചിത്രീകരണത്തിനിടെ യുവതാരം ടൊവിനോ തോമസിന് പൊള്ളലേറ്റു. പുതുമുഖ സംവിധായകനായ സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. തീവണ്ടിക്ക് ശേഷം സംയുക്ത മേനോനും ടൊവിനോതോമസും നായികനായകന്‍മാരായി എത്തുന്ന സിനിമ കൂടിയാണിത്. പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

പൊള്ളലേറ്റതിന് പിന്നാലെയായി താരത്തിന് വൈദ്യസഹായം ലഭ്യമാക്കിയെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നാല് വശത്തും തീ ഉപയോഗിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. നേരത്തെ സംവിധായകന്‍ കട്ട് പറഞ്ഞിരുന്നുവെങ്കിലും സീന്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ താരം വീണ്ടും അഭിനയിക്കുകയായിരുന്നു. സാന്ദ്ര തോമസായിരുന്നു പരിക്കിന്റെ കാര്യത്തെക്കുറിച്ച്‌ പുറംലോകത്തെ അറിയിച്ചത്. സിനിമയോടുള്ള അഭിനിവേശത്തില്‍ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാവില്ലെന്നായിരുന്നു സാന്ദ്ര കുറിച്ചത്. അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി.

Noth­ing can stop this man from being so pas­sion­ate about movies. Hats off to Tovi­no Thomas for his ded­i­ca­tion. He did all the fight sequence with­out dupe. There are more videos to come. #EB06 #Tovinothomas #Samyuk­thamenon #fight #nodupe #acci­dent #ded­i­ca­tion #pas­sion

San­dra Thomas ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಜೂನ್ 21, 2019