ഓസ്‌കാര്‍ വേദിയിലേക്ക് കണ്ണുംനട്ട് ടൊവിനോ

Web Desk
Posted on February 25, 2019, 2:00 pm

ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വേദിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ടൊവിനോയുടെ ഫോട്ടോ പുറത്ത്. അടുത്തിടെ പുറത്തിറങ്ങന്‍ പോകുന്ന ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ ഓസ്‌കാര്‍ പ്രഖ്യാപന ദിനത്തില്‍ തന്നെ പുറത്ത് വിട്ടതാണ് ശ്രദ്ധേയമായത്. 2019 ലെ ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ്.