Web Desk

January 29, 2020, 12:08 pm

സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാടേ! അനുഭവം പങ്കുവെച്ച് ടൊവിനോ

Janayugom Online

വലിയ സിനിമാപാരമ്പര്യമൊന്നും ഇല്ലാതിരുന്നിട്ടും സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. എഞ്ചിനീയറിങ് ജോലി വിട്ട് സിനിമയെന്ന മോഹവുമായി നടന്ന് ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ കയറിപ്പറ്റി ഒടുവില്‍ നായക പദവിയിൽ എത്തി നിൽക്കുകയാണ് ഇന്ന് ടൊവിനോ.

അതേസമയം എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്നുനിന്ന ഒരു നിമിഷം ഓര്‍ത്തെടുക്കുകയാണ് മലയാളികളുടെ ഈ പ്രിയനടന്‍. 2012ല്‍ പുറത്തുവന്ന പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. ആദ്യ ചിത്രത്തില്‍ ഏതൊരു സിനിമാപ്രേമിയെയും പോലെ തന്റെ മുഖം പ്രേക്ഷകമനസ്സില്‍ പതിപ്പിക്കാനുള്ള ശ്രമങ്ങളെയാണ് ടൊവിനോ ഓര്‍ത്തെടുക്കുന്നത്.

സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം,” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ തന്റെ ആദ്യചിത്രത്തിലെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പ്രഭുവിന്റെ മക്കളിലെ സോഷ്യലിസം വന്നാല്‍ എന്ന ഗാനരംഗത്തിലെ ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്.

ടൊവിനോയ്ക്ക് കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രം എന്ന് നിന്‍റെ മൊയ്തീന്‍ ആയിരുന്നു. പിന്നീട് ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, ഗോദ, തരംഗം, മായാനദി, ആമി, ലൂക്ക തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ടൊവിനോയ്ക്ക് ആയി.

YOU MAY ALSO LIKE THIS VIDEO