മകൾ ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വർഷത്തിനിപ്പുറം അച്ഛൻ എന്ന വേഷം തന്നെ അത്ഭുതപെടുതുന്നുമെന്നുമാണ് അടുത്തിടെ മകളുടെ ജന്മദിനത്തിൽ ടൊവിനോ തോമസ് കുറിച്ചത് . മിക്കപ്പോഴും മകളുമായിട്ടുള്ള ചിത്രങ്ങളൊക്കെ തന്നെ ടൊവിനോ പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട് .മകൾക്കൊപ്പം കളിക്കുന്നതിനിടെ ചിത്രമാണ് താരം ഇപ്പോൾ പങ്ക് വെക്കുന്നത് .“ഉയരേ പറക്കൂ,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിക്കുന്നത്. മകൾ ഇസക്കൊപ്പമുള്ള നടൻ ടൊവിനോ തോമസിന്റെ ചിത്രം വൈറലാകുകയാണിപ്പോള്‍.
കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോളും ഇരിങ്ങാലക്കുടയിലെ വീട്ടിൽ മകൾക്കും കുടുംബത്തിനൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ ടൊവിനോ പങ്കുവച്ചിരുന്നു.മകള്‍ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാള്‍ മുന്‍പ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയില്‍.വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്ഡൗൺ അവളുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിൾ ക്രോസ് ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു.
അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു.
ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. പിന്നീട് ചിത്രം ടെലിവിഷൻ പ്രീമിയർ ആയി റിലീസ് ചെയ്യുകയായിരുന്നു. ടൊവിനോ ചിത്രം ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും കൊറോണയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.മിന്നല്‍ മുരളി, കള എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ഇനി ടൊവിനോയുടേതായി തിയേറ്ററുകളില്‍ എത്താനുള്ളത്.
english summary;Tovino Thomas with picture with daughter
you may also like this video;