ക്രിസ്മസ് ആഘോഷങ്ങൾക്കിടെ തേങ്ങ വൈൻ കുടിച്ച് 11 പേർ മരിച്ചു 120 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലിപ്പീൻസിൻ നടന്ന ക്രിസ്തുമസ് പാർട്ടിക്കിടെയാണ് ദാരുണ സംഭവം നടന്നത്. വിഷബാധയുണ്ടായത് മനിലയിലുള്ള ലഗൂണ, ക്വസോൺ പ്രവിശ്യകളിലാണ്.
ഈ ഭാഗങ്ങളിലുള്ളവർക്ക് അവധിക്കാലങ്ങളിലും ആഘോഷവേളകളിലും തേങ്ങ കൊണ്ടുള്ള വൈൻ ഒഴിച്ചുകൂടാനാകാത്തതാണ്. ലാംബനോങ് എന്ന പേരിൽ അറിയപ്പെടുന്ന തേങ്ങ വൈലിൽ നിന്നാണ് വിഷബാധ ഉണ്ടായിരിക്കുന്നത്. നിർമാണത്തിലുണ്ടായ പാളിച്ചയാകാം വിഷബാധയ്ക്ക് കാരണമെന്നാണ് കണക്കാക്കുന്നത്.
ഈ വൈനിൽ ലഹരി കൂട്ടാൻ ഉപയോഗിക്കുന്ന ചില നിയമവിരുദ്ധ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയിൽ തെളിയുമെന്ന് ലഗൂണ മേയർ വ്യക്തമാക്കി. വീടുകളിൽ ഉണ്ടാക്കുന്ന തേങ്ങ വൈനിൽ മെഥനോൾ ഉപയോഗിക്കരുതെന്ന് കർശന നിർദേശമുള്ളതാണ്.
മെഥനോൾ കൂട്ടി തേങ്ങ വൈൻ നിർമ്മിക്കുന്നവർക്ക് നേരെ കർശന നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി. കഴിഞ്ഞ വർഷം തേങ്ങ വൈനിൽ നിന്നുണ്ടായ വിഷബാധയെ തുടർന്ന് 21 പേരാണ് മരിച്ചത്. തെങ്ങിന്റേയും പനയുടേയും കൂമ്ബ് ഉപയോഗിച്ചാണ് ഈ വൈൻ നിർമ്മിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള തേങ്ങ വൈനിന് വൻ വിപണി മൂല്യമാണ് ഫിലിപ്പീൻസിൽ ഉള്ളത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.