June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ടിപി വധക്കേസ്; ശിക്ഷ ഒഴിവാക്കണമെന്ന് കുഞ്ഞനന്തൻ ഹൈക്കോടതിയിൽ

By Janayugom Webdesk
March 2, 2020

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ ഒഴിവാക്കി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി പികെ കുഞ്ഞനന്തൻ ഹൈക്കോടതിയിൽ. അനാരോഗ്യം ചൂണ്ടി കാട്ടിയാണ് കുഞ്ഞനന്തൻ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ല, അതിനാൽ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാണ് പ്രതിയുടെ ആവശ്യം.

ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മാർച്ച് അഞ്ചിന് ഹൈക്കോടതി ഹർജി പരിഗണിക്കും. ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് നോട്ടീസ് നൽകാനും കോടതി നിർദേശംനൽകി.

ENGLISH SUMMARY: TP Mur­der Case: Kun­jand­han appear High Court to hear punishment

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.