ശശീന്ദ്ര​​ന്റെ മന്ത്രിസ്ഥാനം; ഭിന്നതയില്ലെന്ന്​ പീതാംബരന്‍

Web Desk
Posted on January 28, 2018, 12:36 pm

ന്യൂഡല്‍ഹി: എ.കെ ശശീന്ദ്ര​​ന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച്‌​ എന്‍.സി.പിയില്‍ ഭിന്നതയില്ലെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ ടി.പി പീതാംബരന്‍. തോമസ്​ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക്​ ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ്​ ഉള്ളതെന്നും പീതാംബരന്‍ മാസ്​റ്റര്‍ വ്യക്​തമാക്കി.

എ.കെ ശശീന്ദ്രന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന്​ കേന്ദ്ര നേതൃത്വത്തി​​​ന്റെ അനുമതി കൂടി ലഭിച്ചാല്‍ മതി. അതുകുടി ലഭിച്ചാല്‍ ഇടതുമുന്നണിയുമായി ചര്‍ച്ചകള്‍ നടത്തുമെന്ന്​ പീതാംബരന്‍ മാസ്​റ്റര്‍ പറഞ്ഞു. എന്‍.സി.പി സംസ്ഥാന നേതൃത്വത്തിലെ പ്രശ്​നങ്ങളും കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും ​അദ്ദേഹം വ്യക്​തമാക്കി.

പാര്‍ട്ടിയിലേക്ക്​ ആളുകള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. ബാലകൃഷ്​ണപിള്ളയടക്കമുള്ളവരു​െട പാര്‍ട്ടിയിലേക്ക്​ വരുന്നതിനെ സംബന്ധിച്ച്‌​ അന്തിമതീരുമാനം എടുക്കേണ്ടത്​ കേന്ദ്രനേതൃത്വമാണ്​. മന്ത്രിയാകാനായി ആരെയും പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്​റ്റര്‍ വ്യക്​തമാക്കി.