എസ്എൻ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂള്‍,കോളജ് പ്രവേശനത്തിനും നിയമനങ്ങള്‍ക്കുമായി 1600 കോടി രൂപ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു. 1996 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ പ്രതിവര്‍ഷം 45 കോടി രൂപ നിയമനങ്ങള്‍ക്കായും 25 കോടി രൂപ പ്രവേശനത്തിനുമായി വാങ്ങിയിട്ടുണ്ട്. എസ്എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ്,റവന്യൂ ഇന്റലിജന്‍സ്,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പുകള്‍ അന്വേഷിക്കണം.
ഈ പണം രാജ്യത്തിന് പുറത്ത് പോയോയെന്നും ശങ്കേഴ്‌സ് ആശുപത്രിയ്ക്ക് എന്തുസംഭവിച്ചുവെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപിയോഗത്തില്‍ ജനാധിപത്യം കൊണ്ടുവരണം. ആരും രണ്ട് തവണയില്‍ കൂടുതല്‍ നേതൃസ്ഥാനത്ത് വരരുത്. അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കണം. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് ചുമതലകള്‍ നല്‍കരുത്. മൂന്നുമാസത്തേക്കെങ്കിലും വെള്ളാപ്പള്ളി മാറിനിന്ന് റിട്ട.ജഡ്ജിയെ അഡ്മിനിസ്‌ട്രേറ്ററാക്കണം. സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി വിജയിച്ചാല്‍ വെള്ളാപ്പള്ളിയെ അംഗീകരിക്കാമെന്നും സെന്‍കുമാര്‍ പറഞ്ഞു.
പണത്തിന് മാത്രം മൂല്യം നല്‍കുന്നവരാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് മാവേലിക്കര എസ്എൻഡിപിയോഗം മുന്‍ പ്രസിഡന്റ് സുഭാഷ് വാസു ആരോപിച്ചു. ശാശ്വതികാനന്ദ സ്വാമി, അദ്ദേഹത്തിന്റെ അമ്മാവന്‍, മുന്‍ യോഗം ഭാരവാഹി വിദ്യാസാഗറിന്റെ മകന്‍ എന്നിവരുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും സുഭാഷ് വാസു ആവശ്യപ്പെട്ടു.
English summary: TP Senkumar alleges that Vellappally Natesan has accepted a bribe of Rs 1600 crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.