പ്രകൃതിയെ മാറ്റിനിര്‍ത്തിയൊരു ജീവിതചക്രം വെറും സാങ്കല്പ്പികം മാത്രമാണെന്ന് അടിവരയിട്ട് ചിത്രപ്രദര്‍ശനം ‘ട്രേയ്സ്’ ശ്രദ്ധേയമാകുന്നു. ചിത്രകലാരംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആറ് സുഹൃത്തുക്കളാണ് ട്രേയ്സിന് പിന്നില്‍. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ (ഗ്യാലറി ഡി) നടന്നുവരുന്ന ചിത്രപ്രദര്‍ശനം കാണുവാന്‍ തിരക്കേറുകയാണ്.
കൊച്ചി പ്രവര്ത്തനകേന്ദ്രമാക്കിയ ആറ് കലാകാരന്മാരാണ് പ്രദര്‍ശനത്തിന് പിന്നില്‍. ചിത്രങ്ങളെ കൂടാതെ ടെറാക്കോട്ട് ശില്‍പ്പങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സജിത് പുതുക്കലവട്ടം, ജഗേഷ് എടക്കാട്, പ്രകാശന് കെഎസ്, സജീഷ് പിഎ, സതീഷ് കെകെ, അഖില്‍ മോഹന്‍ എന്നിവരാണ് സൃഷ്ടിക്കള്‍ക്ക് പിന്നില്‍. ആകെ നൂറോളം ചിത്രങ്ങളാണ് ആസ്വാദകര്‍ക്കായി ആര്‍ട്ട് ഗ്യാലറിയില്‍ ഇവര്‍ ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയെന്ന ഇഷ്ടവിഷയത്തില്‍ നിന്നുകൊണ്ട് പലരീതിയിലുള്ള ചിത്രഭാഷ്യങ്ങള്‍ നല്‍കുകയാണ് ഓരോ ചിത്രങ്ങളിലൂടെയും കലാകാരന്മാര്. മനുഷ്യന് പ്രകൃതിയോട് അടുക്കുകയും പലഘട്ടങ്ങളില്‍ അകലുകയും ചെയ്യുമ്പോഴും നിസഹായത ചൂഷണത്തിന് ആക്കംകൂട്ടിയപ്പോള്‍ പ്രളയമടക്കമുള്ള മറുപടികളുമെല്ലാം ചിത്രത്തിന് വിഷയങ്ങളാകുന്നു. ആറ് പേരും കൂടുതലായി പാരിസ്ഥിതികമായിട്ടുള്ള വിഷയങ്ങളാണ് ഏറെയും ചിത്രങ്ങള്‍ക്ക് പിന്നിലെങ്കിലും അത് ക്യാന്വാസിലേയ്ക്കെത്തിയപ്പോള് ഒന്നിനൊന്ന് വേറിട്ട് നില്‍ക്കുന്നതാണ്.
അക്രിലിറ്റിക മാധ്യമാക്കിയാണ് കൂടുതല്‍ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഏത് സാധാരണക്കാരനുമായും സംവിധിക്കുന്ന ലളിതമായ ഭാഷയിലൂടെയാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവായ ചിത്രക്കാരന് സജിത് പുതുക്കലവട്ടം പറഞ്ഞു. ഭാഷയ്ക്കും ദേശത്തിനും അതീതമായി സംവദി ക്കുന്നുവെന്നത് ചിത്രങ്ങളുടെ പ്രത്യേകതയാണെന്നും അദേഹം പറഞ്ഞു. 21ന് സമാപിക്കും.