September 28, 2022 Wednesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

തൊഴിലാളി സംഘടനകൾ ഐഎൽഒയെ സമീപിച്ചു

ന്യൂഡൽഹി
സ്വന്തം ലേഖകൻ
May 20, 2020 10:15 pm

മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകൾ അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐഎൽഒ) യെ സമീപിച്ചു. കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ് രാജ്യത്തെ 13 സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത്. ഈ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘപരിവാർ അനുകൂല സംഘടനയായ ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഐഎൽഒയെ സമീപിച്ചത്. അടുത്തിടെ തൊഴിൽ നിയമങ്ങളിൽ മോഡി സർക്കാർ വരുത്തിയ ഭേദഗതികൾ ഐഎൽഒ കൺവൻഷൻ തീരുമാനങ്ങൾക്ക് വിരുദ്ധമാണ്. ഐഎൽഒ ഡയറക്ടർ ജനറൽ ഗെയ് റൈഡർക്കാണ് പരാതി നൽകിയത്.

ഇപ്പോഴത്തെ സ്ഥിതിയിൽ ഐഎൽഒ പരാതി ഗൗരവത്തിലെടുത്താൽ ഇന്ത്യയുടെ വിദേശ വ്യാപാരത്തെ ഗണ്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്തെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു, വരുമാനം നിലച്ചു. ഭൂവുടമകൾ തൊഴിലാളികളെ പുറത്താക്കുന്നു തുടങ്ങിയ രീതിയിലുള്ള കഷ്ടപ്പാടുകളാണ് തൊഴിലാളികൾ അനുഭവിക്കുന്നത്. മൂന്ന് വർഷക്കാലത്തേയ്ക്കാണ് വിവിധ സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത്. ഇതിലൂടെ നിലവിലുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്ന് മാത്രമല്ല തൊഴിലാളിയുടെ താല്പര്യങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നവരെ നിയമിക്കാനും കഴിയും. കൂലിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് വിലപേശാനുള്ള അവകാശങ്ങൾ പോലും വിവിധ സംസ്ഥാനങ്ങൾ റദ്ദാക്കി.

രാജ്യത്ത് പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചത് കാരണം കുടിയേറ്റ തൊഴിലാളികൾ വിവിധ ഭാഗങ്ങളിൽ കുടുങ്ങി. ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ട് ചെലവിന് ഒന്നുമില്ലാത്ത അവസ്ഥയിലെത്തി. റയിൽവേ ട്രാക്ക്, റോഡുകൾ എന്നിവിടങ്ങളിലൂടെ നൂറ് കണക്കിന് മൈലുകൾ നടന്ന് വീട്ടിലെത്താനുള്ള ശ്രമങ്ങളും തൊഴിലാളികൾ ആരംഭിച്ചു. വീടുകളിലേയ്ക്കുള്ള യാത്രക്കിടെ നിരവധി പേർ വിശപ്പ് കൊണ്ട് മരിച്ചു. മറ്റ് ചിലർ അപകടങ്ങളിൽ മരിച്ചു. അതിനിടെയാണ് ചില സംസ്ഥാനങ്ങൾ തൊഴിലാളികളുടെ ജോലി സമയം എട്ടിൽ നിന്നും 12 മണിക്കൂറാക്കി വർധിപ്പിച്ചത്. ഇത്തരം തീരുമാനങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളുടെ ലംഘനമാണ്. എട്ട് മണിക്കൂർ ജോലി എന്നത് അന്താരാഷ്ട്ര തലത്തിലുള്ള മാനദണ്ഡമാണ്. എഐടിയുസി ഉൾപ്പെടെ 10 തൊഴിലാളി യൂണിയനുകളാണ് കത്തയച്ചത്.

Eng­lish Sum­ma­ry: Trade unions approached the ILO

You  may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.