23 July 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

ദൈവത്തിന്റെ ചിത്രമുള്ള പത്രക്കടലാസില്‍ കോഴി ഇറച്ചി പൊതിഞ്ഞുനല്‍കിയതിന് യുപിയില്‍ വ്യാപാരിയെ അറസ്റ്റ് ചെയ്തു

Janayugom Webdesk
July 5, 2022 7:59 pm

ദൈവത്തിന്റെ ചിത്രമടങ്ങിയ പത്രക്കടലാസില്‍ പൊതിഞ്ഞ് കോഴി ഇറച്ചി വില്പന നടത്തിയെന്ന് ആരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ വ്യാപാരി അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി.
യുപിയിലെ സംബാലിലാണ് സംഭവം. ഇവിടെ ഇറച്ചിക്കച്ചവടക്കാരനായ താലിബ് ഹുസൈന്‍ ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തില്‍ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് കടയിലെത്തി പൊലിസ് താലിബിനെ അറസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനു പുറമെ പൊലിസിനെ ആക്രമിച്ചെന്ന കുറ്റവും താലിബിനെതിരെ ചുമത്തിയിട്ടുണ്ട്. പൊലിസ് അറസ്റ്റിനെത്തിയപ്പോള്‍ കത്തി കാണിച്ച്‌ ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും എഫ്ഐആറില്‍ ആരോപിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക, മതസ്പര്‍ധ വര്‍ധിപ്പിക്കുക, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Eng­lish Sum­ma­ry: Trad­er arrest­ed in UP for wrap­ping chick­en in newsprint with pic­ture of God

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.