July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

പ്ലാസ്റ്റിക്കിന് പകരക്കാരനെ തേടി വ്യാപാരികൾ; സമയം വേണമെന്ന് പ്ലാസ്റ്റിക് നിർമ്മാതാക്കൾ

Janayugom Webdesk
January 2, 2020

സ്വന്തം ലേഖകൻ

കൊച്ചി: പ്ലാസ്റ്റിക്ക് നിരോധനത്തെ തുടർന്ന് പകരമായി ഉപയോഗിക്കുന്ന കടലാസ്  സ്ട്രോ അടക്കമുള്ള വസ്തുക്കളുടെ വിലയും ലഭ്യത കുറവും വ്യാപാരികളെ വലയ്ക്കുന്നു. കടലാസ് സ്ട്രോ നൂറെണ്ണമുള്ള ഒരു പാക്കറ്റിന്‌ 72 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ ലഭ്യമാകുന്ന സ്ട്രോ ശീതളപാനീയകുപ്പികളിൽ ഉപയോഗിക്കാൻ സാധിക്കാത്തതുമാണ്. കരിക്ക് വിൽപ്പന നടത്തുന്നവരടക്കം ഇത്തരം സ്ട്രോ ഉപയോഗിക്കുമ്പോൾ അധിക ബാധ്യത വരുന്നതായി പറയുന്നു.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്താതെയും ഏകപക്ഷീയമായാണ് സർക്കാർ പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ ആരോപണം. 1200 കോടി രൂപയുടെ ഉത്പന്നങ്ങൾ നിർമ്മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കലുണ്ട്. സംസ്ഥാനത്തെ 1300 ഓളം പ്ളാസ്റ്റിക് വ്യവസായങ്ങളുണ്ട്. മൂവായിരം കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങൾ 540 കോടി രൂപ നികുതി അടയ്ക്കുന്നുണ്ട്. നേരിട്ട് 35,000 പേരും പരോക്ഷമായി 60,000 പേരും ജോലി ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് കവറുകളിൽ ഉത്പന്നങ്ങൾ പായ്ക്കു ചെയ്തു നൽകുന്ന കുടിൽ വ്യവസായങ്ങളും നിരോധനം നടപ്പാക്കിയാൽ തകരും.
you may also like this video;

പ്ലാസ്റ്റിക്കിന് പകരം നിർദ്ദേശിക്കപ്പെട്ട ഇലകൾ പോലുള്ളവ സുലഭമല്ല. കമ്പോസ്റ്റ് ചെയ്യാവുന്ന പ്ലാറ്റിക് ഉത്പാദിപ്പിക്കുന്ന ഏതാനും യൂണിറ്റുകളേ സംസ്ഥാനത്തുള്ളു. ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സംസ്കരിക്കാൻ ശാസ്ത്രീയവും ഫലപ്രദവുമായ മാർഗങ്ങളുണ്ട്. പ്ലാസ്റ്റിക് സംസ്കരിക്കുകയും ടാറിംഗിന് ഉപയോഗിക്കുകയും ചെയ്താൽ മാലിന്യം ഇല്ലാതാക്കാം. പ്ലാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത മാറ്റാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. അസോസിയേഷൻ രൂപീകരിച്ച കമ്പനിക്ക് സ്ഥലം നൽകിയാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായി സംസ്കരിയ്ക്കാൻ കഴിയും. സർക്കാർ നിയോഗിച്ച സമിതി ശുപാർശകൾ നടപ്പാക്കണം. അടച്ചുപൂട്ടേണ്ടിവരുന്ന വ്യവസായങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും തൊഴിലാളികളെ പുനർവിന്യസിക്കുകയും വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ ഇടക്കാലത്തു അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന പാളകൾ കൊണ്ട് പ്ലേറ്റ് അടക്കം നിർമിക്കുന്ന യൂണിറ്റുകൾ പ്രവർത്തനം ശക്തിപ്പെടുത്തി. എന്നാൽ അസംസ്ക്രത വസ്തു കിട്ടാനുള്ള വിഷമമാണ് ഇവരെ അലട്ടുന്നത്. പേപ്പർ ബാഗുകൾ നിർമിക്കുന്ന യൂണിറ്റുകൾ മിക്കവയും ഇടക്കാലത്തു അടച്ചുപൂട്ടിയിരുന്നു. വർത്തമാന പത്രങ്ങൾ കൊണ്ട് നിർമിക്കുന്ന കൂടുകൾ ചിലയിടങ്ങളിൽ തിരികെയെത്തിത്തുടങ്ങി. തുണി സഞ്ചികൾ 12  മുതൽ 15 രൂപവരെ ഈടാക്കിയാണ് കടകളിൽ നൽകുന്നത്. ഇവയുടെ ഗുണനിലവാരം മെച്ചപ്പെട്ടതല്ലെന്ന പരാതിയുമുണ്ട്. പലസ്ഥലങ്ങളിലും സന്നദ്ധസംഘടനകൾ തുണിസഞ്ചി വിതരണം നടത്തുന്നുണ്ട്. തുണി സഞ്ചി നിർമാണത്തിനായി പരിശീലന ക്ലാസുകളും പുതിയ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Traders seek alter­na­tives to plastic.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.