June 1, 2023 Thursday

Related news

May 24, 2022
February 26, 2022
February 10, 2022
February 4, 2022
January 31, 2022
January 7, 2022
December 31, 2021
December 20, 2021
September 8, 2021
August 8, 2021

ഇതര സംസ്ഥാനങ്ങളിലേക്ക് പോയി വരുമ്പോള് ക്വാറന്റൈൻ ഏർപ്പെടുത്തുന്നത് വ്യാപാരികളെ വലയ്ക്കുന്നു

Janayugom Webdesk
കോഴിക്കോട്
November 20, 2020 8:40 pm

വ്യാപാര ആവശ്യങ്ങൾക്കും മറ്റും അന്യസംസ്ഥാനങ്ങളിൽ പോയി വരുന്നവർക്ക് ഏഴു ദിവസം ക്വാറന്റൈന് Sർപ്പെടുത്തുന്നതു വ്യാപാരികളെ വലയ്ക്കുന്നതായി പരാതി. മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ ഇങ്ങിനെ ഒരു നിയന്ത്രണം ഇല്ലെന്നിരിക്കെ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ സംസ്ഥാന സര്ക്കാര് പിൻവലിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇടപാടുകാരുമായി ചർച്ചകൾ നടത്താനും വ്യാപ്ര ഓർഡറുകൾ ക്യാൻവാസ് ചെയ്യുന്നതിനും അസംസ്കൃത വസ്തുക്കളും ഉത്പന്നങ്ങളും വാങ്ങുന്നതിനും ഒക്കെയായി അന്യസംസ്ഥാനങ്ങളിൽ പോകാതെ തരമില്ല. അങ്ങിനെ പോയി തിരികെ വന്നാൽ ജാഗ്രതാ പോർട്ടലിൽ രെജിസ്റ്റർ ചെയ്തു പാസ് വിമാനത്താവളത്തിൽ കാണിക്കണം. പിന്നെ ഏഴു ദിവസം ക്വാറന്റൈൻ കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയു. 

വിദേശത്തേക്ക് പോവുകയാണെങ്കിൽ പോലും കോവിഡ് ടെസ്റ്റ് ഫലം വരുന്നതുവരെ ഒരു ദിവസം കാത്തിരുന്നാൽ മതി. കേരളത്തിലേക്ക് അന്യ സംസ്ഥാനക്കാർ വരുമ്പോൾ രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ഏഴു ദിവസത്തിനകം തിരികെ പോകുമ്പോൾ ടെസ്റ്റും ക്വാറന്റയിനും ഇല്ല. റോഡ് മാർഗ്ഗം മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും നിയന്ത്രണങ്ങൾ ഇല്ല. ഇത്തരം പ്രതിസന്ധികള് ഒഴിവാക്കി യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈന് ഒഴിവാക്കണമെന്നാണ് വിവിധ വ്യാപാരി സംഘടനള് ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:traders those who trav­el to oth­er states for busi­ness pur­pos­es and quar­en­tine make them stressed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.