October 6, 2022 Thursday

Related news

September 4, 2022
August 28, 2022
August 23, 2022
July 1, 2022
June 27, 2022
June 12, 2022
June 6, 2022
May 27, 2022
May 25, 2022
April 24, 2022

അരിച്ചാക്ക് മോഷ്ണം ആരോപിച്ച് ട്രക്ക് ഡ്രൈവറെ വ്യാപാരികള്‍ തൂണില്‍ കെട്ടിയിട്ടു

Janayugom Webdesk
ഖാര്‍ഗോണ്‍
July 26, 2020 8:21 pm

അരിച്ചാക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് വ്യാപാരികള്‍ ട്രക്ക് ഡ്രൈവറെ തൂണില്‍ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇയാളെ തൂണില്‍ കെട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഷക്കീം എന്നയാളെയാണ് വ്യാപാരികള്‍ കെട്ടിയിട്ടത്. ട്രക്കിന്റെ ക്യാബിനില്‍ അരി ചാക്ക് ഒളിപ്പിച്ചുവെയ്ക്കുന്നതിനിടെയാണ് വ്യാപാരികള്‍ ഷക്കീമിനെ കയ്യോടെ പിടികൂടിയത്. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഷക്കീമും കൂട്ടാളിയും അരി മോഷ്ടിക്കുകയാണെന്നും വ്യാപാരി അസോസിയഷൻ അംഗമായ അഭിഷേക് ജെയിൻ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുകയും മോഷണക്കുറ്റം ചുമത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ENGLISH SUMMARY:Traders tied a truck dri­ver in pil­lar to alleged theft
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.