ട്രാഫിക് ബ്ലോക്ക് കാരണം കൃത്യസമയത്ത് വിദഗ്‌ധ ചികിത്സ നൽകാൻ കഴിയാതെ അഞ്ചുവയസുകാരന് ദാരുണാന്ത്യം. ആശുപത്രിയിൽ അരമണിക്കൂർ മുൻപ് എത്തിച്ചിരുന്നെകിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമെന്ന് ഡോക്ടർ വ്യക്തമാക്കി. അടിയന്തര ചികിത്സയ്ക്ക് തേടി ആംബുലൻസിൽ കൊണ്ടുപോകവേ, ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വഴിയൊരുക്കുന്നതിൽ യാത്രക്കാർ സഹകരിക്കാതിരുന്നതും മരണകാരണമായെന്ന് ബന്ധുക്കൾ പറഞ്ഞു. എമർജൻസി സൈറൺ മുഴക്കിയിട്ടും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി വഴിയൊരുക്കുന്നതിൽ യാത്രക്കാർ സഹകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. 13 കിലോമീറ്റർ താണ്ടാൻ ആംബുലൻസ് എടുത്തത് ഒന്നരമണിക്കൂറാണ്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അഞ്ചു വയസുകാരനായ പ്രദീകിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ട് പോയത്. വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ ഡോക്ടർ നിർദേശിച്ചു. അടിയന്തര സാഹചര്യത്തിൽ കൊണ്ട് പോകാൻ മറ്റൊരു വഴി ഉണ്ടായിരുന്നെകിൽ മകന് ഇങ്ങനെയൊരു അവസ്ഥ വരില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
English summary: Traffic block leads to the death of 5 year old boy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.