താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്

Web Desk
Posted on June 10, 2019, 10:50 am

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി യന്ത്രത്തകരാറുമൂലം കുടുങ്ങിയതിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതകുരുക്ക്. അടിവാരം മുതല്‍ തലപ്പുഴ വരെ രാവിലെ 8 മണി മുതല്‍ അനുഭപ്പെട്ട ഗതാഗത കുരുക്ക് ഇപ്പോഴും തുടരുകയാണ്. ക്രയിന്‍ വന്നു ലോറി നീക്കം ചെയ്തിട്ടും തിങ്കളാഴ്ച ആയതു മൂലം ഉണ്ടായ വാഹന പെരുപ്പം ഗതാഗത കുരുക്ക് വര്‍ദ്ധിക്കാന്‍ ഇടയായി.

അവധി കഴിഞ്ഞു കോളജുകളിലേക്കു പോകുന്ന വിദ്യാര്‍ഥികളും ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ഏറെ വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നത്. ചരക്ക് ലോറികൾ ഉൾപ്പെടയുള്ള വലിയ വാഹനങ്ങൾ നിലവിൽ ലക്കിടിയിൽ പിടിച്ചിട്ടിരിക്കുയാണ്.