മൗണ്ട് എവറസ്റ്റില്‍ ട്രാഫിക് ജാം, രണ്ടുപേര്‍ മരിച്ചു

ദില്ലി: ഹിമാലയത്തിലും തിരക്കോട് തിരക്ക്. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ ട്രാഫിക് ജാം രൂക്ഷമായി. കൊടും തണുപ്പിൽ ട്രാഫിക് ജാമിൽ പെട്ട രണ്ട് ഇന്ത്യൻ പർവ്വതാരോഹകർ മരിച്ചു. ഈ ആഴ്ച മരണം എട്ടായി. ഒഡീസയില്നിന്നുള്ള പ്രമുഖ പര്‍വതാരോഹക കല്‍പനാദാസ് മരിച്ചവരില്‍പ്പെടുന്നു.
തിരക്കുമൂലം കടന്നുപോകാനാവാതെയും പരസ്പരം മറികടക്കാനാവാതെയും പര്‍വതാരോഹകര്‍ വിഷമിക്കുകയാണ്. പര്‍വതാരോഹണ സീസണ് മൂര്ധന്യാവസ്ഥയിലായതില് ഇവിടെ സഞ്ചാരികള്‍ തിക്കിത്തിരക്കുന്നു.
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതയിലെ നീണ്ട ക്യൂവിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെയേറെ പേരാണ് കാത്തിരിക്കുന്നത്. ഇതാണ് വലിയ ട്രാഫിക് ജാമിന് കാരണമായത്. നിർമൽ പുർജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ട്രാഫിക് ജാമിന്റെ ചിത്രം കണ്ട് ലോകം അമ്പരക്കുകയാണ്. 11000 യുഎസ് ഡോളര്ആണ് നേപ്പാള്‍ സര്‍ക്കാര്‍ ഒരു പര്വതാരോഹകനില്നിന്നും ഈടാക്കുന്നത്. നേപ്പാലിന്റെ മുഖ്യവരുമാനമാണിത്. 381പെര്‍മിറ്റുകളാണ് ഈ സീസണില്‍ നല്‍കിയത്.