June 26, 2022 Sunday

Latest News

June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സൂയസ് കനാലിലെ ഗതാഗത കുരുക്ക്; നൂ​റ് കോ​ടി ഡോ​ള​ര്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഈജിപ്ത്

By Janayugom Webdesk
April 2, 2021

സൂയസ് കനാലില്‍ ചരക്ക് കപ്പല്‍ കുടുങ്ങിയതോടെ ഒ​രാ​ഴ്ച​യോ​ളം ജ​ല​ഗ​താ​ഗ​തം തടസപ്പെട്ടിരുന്നു. ഇപ്പോളിതാ സംഭവത്തില്‍ നൂ​റ് കോ​ടി അ​മേ​രി​ക്ക​ന്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 7300 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ഈ​ജി​പ്ത്. ട്രാ​ന്‍​സി​റ്റ് ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ടം,ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍, മ​നു​ഷ്യ അ​ധ്വാ​നം ‚ഡ്രെ​ഡ്ജിം​ഗ്, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ലഎ​ന്നി​വ ക​ണ​ക്കാ​ക്കി​യു​ള്ള തു​ക​യാ​ണി​തെ​ന്ന് സൂ​യ​സ് ക​നാ​ല്‍ അ​തോ​റി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഒ​സാ​മ റാ​ബി പറഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ ഒ​സാ​മ റാ​ബി എ​ന്നാ​ല്‍, ആ​രി​ല്‍​നി​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. സംഭവം ഈ​ജി​പ്തിന്‍റെ സ​ല്‍​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. എ​വ​ര്‍ ഗ്രീ​ന്‍ എ​ന്ന താ​യ്‌വാന്‍ ക​മ്പ​നി​യു​ടേ​താ​ണ് എ​വ​ര്‍​ഗി​വ​ണ്‍ എ​ന്ന ക​പ്പ​ല്‍. നേ​ര​ത്ത, ക​പ്പ​ലി​ലെ ച​ര​ക്ക്, വൈ​കു​ന്ന​തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് ക​മ്പ​നി നേരത്തെ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:Traffic jam on Suez Canal; Egypt seeks $ 100 bil­lion in damages
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.