ജനം റോ‍ഡ് മുറിച്ചുകടക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ ഗതാഗതം നിറുത്തിവയ്ക്കുന്ന ലൈറ്റ് എത്തി

Web Desk
Posted on May 29, 2019, 12:45 pm

ആള്‍ക്കൂട്ടത്തിന് റോഡ് മുറിച്ചു കടക്കാന്‍ താല്‍പര്യമുള്ള സമയം സ്വയം സിഗ്നല്‍ നല്‍കുന്ന സംവിധാനം വിയന്നയില്‍ നടപ്പാക്കി. ഓസ്ട്രിയ ആസ്ഥാനമായ ഗവേഷണസ്ഥാപനമാണ് റോഡപകടങ്ങള്‍ കുറക്കുന്നതിനുള്ള സംവിധാനം കണ്ടെത്തിയത്. തെരുവില്‍ റോഡ് മുറിച്ചു കടക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ നിശ്ചിത എണ്ണം തികയുമ്പോള്‍ ഗതാഗതം നിറുത്താന്‍ സിഗ്നല്‍ നല്‍കുന്നതാണ് പരിപാടി. ആളെണ്ണം കൂടുന്നതനുസരിച്ച് സമയം ദീര്‍ഘിപ്പിച്ചുനല്‍കുന്നതടക്കമുള്ള സംവിധാനവുമുണ്ടാകും.ഗുന്തര്‍ പിന്‍ഷര്‍ കമ്പനി തയ്യാറാക്കിവിയന്നമേഖലയില്‍ പ്രചാരത്തിലായ ട്രാഫിക് ലൈറ്റുകള്‍ 2020 ഓടെ കൂടുതല്‍ നഗരങ്ങളിലേക്കു വ്യാപിപ്പിക്കും.