മുതലമട, മൂച്ചങ്കുണ്ട് പന്തപ്പാറയിലെ അനധികൃത ക്വാറികളിൽ നിന്ന് രേഖകളില്ലാതെ കരിങ്കല്ല് കടത്തിയ 12 ടിപ്പറുകൾ പോലീസ് പിടികൂടി. പ്രദേശത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം വ്യാപകമാണെന്ന് പോലീസ് അറിയിച്ചു. ജിയോളജി, റവന്യൂ, പഞ്ചായത്ത്, എക്സ്പ്ലോസിവ് വകുപ്പുകളുടെ അംഗീകാരമില്ലാതെയാണ് ഈ ക്വാറികൾ പ്രവർത്തിച്ചുവരുന്നത്.
മുതലമടയിൽ മാത്രം 18‑ൽ അധികം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്‌ക്കെതിരെ നടപടിയെടുക്കാൻ റവന്യൂ, ജിയോളജി വകുപ്പുകൾ തയ്യാറാകുന്നില്ലെന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് പോലീസ് നടപടി. കഴിഞ്ഞ വർഷം വിജിലൻസ് റെയ്ഡ് നടത്തിയ ക്വാറികളിൽ നിന്നുള്ള കരിങ്കല്ല് കടത്തിയ ടിപ്പറുകളാണ് ഇപ്പോൾ പിടിയിലായത്. ജിയോളജി വകുപ്പ് പ്രദേശത്ത് പരിശോധന നടത്താത്തതിനാൽ ക്വാറികൾ വീണ്ടും സജീവമാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.