20 April 2024, Saturday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

ദുരിതമഴ: സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 27 മരണം; ക്യാമ്പുകളിലുള്ളത് 9,422

Janayugom Webdesk
തിരുവനന്തപുരം
October 19, 2021 9:03 am

മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ പ്ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. ഏറ്റുമാനൂർ സ്വദേശിയായ സൈനികൾ ജോൺസൻ സെബാസ്റ്റിയൻ (35 വയസ്) ഏറ്റുമാനൂർ ചെറുവണ്ടൂർ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ഇടുക്കി പീരുമേട് കൊക്കയാറിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ നാലു വീടുകൾ പൂർണമായി ഒലിച്ചുപോയി. അഞ്ച് കുട്ടികളും രണ്ടു മുതിർന്നവരും ഉൾപ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്. ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ ആൻസിയെ (52) കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം കല്ലാറിൽ അഭിലാഷ് (23) മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം താലൂക്കിൽ ജാർഖണ്ഡ് സ്വദേശിയെ ആമയിഴനുാൻ തോടിൽ കാണാതായിട്ടുണ്ട്. തൃശൂർ ജില്ലയിൽ തലപ്പിള്ളി തെക്കുംകര ജോസഫിനെ (72 വയസ്) വീടിനടുത്തുള്ള തോട്ടിൽ വീണ് മരണമടഞ്ഞു. സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2619 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 9422 പേരാണ് ക്യാമ്പുകളിൽ ആകെയുള്ളത്. ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 11ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പ, ഇടമലയാർ ഡാമുകളും ഇന്ന് തുറക്കും. പത്തനംതിട്ട ജില്ലയിൽ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളും തുറന്നിട്ടുണ്ട്. തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട്, വാഴാനി ഡാമുകൾ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ചുള്ളിയാർ ഡാം, മംഗലം, മലമ്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകൾ തുറന്നിട്ടുണ്ട്. നദീതീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

 

Eng­lish Sum­ma­ry: Tragedy: 27 deaths report­ed so far in the state; There are 9,422 in the camps

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.