മുംബൈ: മുംബൈയിൽ ട്രെയിനിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. ചാർമി പ്രസാദ് (22) യെന്ന യുവതിയാണ് മരിച്ചത്.. ദൊമ്ബിവിലി കോപാർ സ്റ്റേഷനിടയിലാണ് അപകടം നടന്നത്. അപകടം നടന്നതിന് ശേഷം ഗുരുതരമായി പരുക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ 9.30യോടെയാണ് അപകടം നടന്നത്. അതിവേഗം ഓടുന്ന ട്രെയിനിൽ നിന്നും അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്. അവിടേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്.
രാവിലത്തെ തിരക്കുള്ള സമയത്ത് ട്രെയിനിൽ നിന്നും താഴേക്ക് വീണതാകാം എന്നു തന്നെയാണ് ലോക്കൽ റെയിൽവേ പൊലീസും വ്യക്തമാക്കുന്നത്. സബർബൻ ട്രെയിനുകളിൽ നിന്നും വീണ് ദിവസേന അപകടങ്ങൾ പതിവായിരിക്കുകയാണ്. നിരവധിപേർക്കാണ് ജീവൻ നഷ്ടമകുന്നത്. 10 വർഷത്തിനിടെ 27,000 പേർക്കാണ് സബർബൻ ട്രെയിനുകളിൽ നിന്ന് വീണ് മരിച്ചിരിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.