ട്രെയിനും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുപത് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കറാച്ചിയില്‍നിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാന് എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്. സിന്ദ് പ്രവിശ്യയിലെ സുക്കുര്‍ ജില്ലയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് . ലോക്കോപൈലറ്റിനും അപകടത്തില്‍ പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
English summary: train accident death