Wednesday
20 Mar 2019

കൊല്ലത്ത് ട്രെയിനുകള്‍ മുഖാമുഖം; വന്‍ദുരന്തം ഒഴിവായി

By: Web Desk | Tuesday 17 April 2018 7:15 PM IST


പ്രതീകാത്മക ചിത്രം

കൊല്ലം : പത്തനാപുരം ആവണീശ്വരം സ്റ്റേഷനില്‍ ട്രെയിനുകള്‍ മുഖാമുഖം എത്തി. ഗുരുവായൂര്‍ പാസഞ്ചറും കൊല്ലം താംബരം എക്സ്പ്രസുമാണ് നേര്‍ക്കുനേര്‍ എത്തിയത്. രണ്ട് പ്ലാറ്റ് ഫോമുകളിലും ട്രെയിനുള്ളപ്പോഴാണ് മൂന്നാമത്തെ ടെയിന്‍ എത്തിയത്. യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. സിഗ്നല്‍ തകരാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈയിടെയാണ് കൊല്ലം ചെങ്കോട്ട പാത പ്രവര്‍ത്തന സജ്ജമാക്കിയത്.