പഞ്ചാബിലെ ട്രെയിൻ അപകടം ; സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Web Desk

അമൃത്സര്‍

Posted on July 04, 2020, 3:45 pm

പഞ്ചാബിലെ അമൃത്സറില്‍ ദസറ ആഘോഷം നടക്കുന്നതിനിടെ ട്രെയിൻ അപകടത്തിൽ 58 പേർ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 2018ല്‍ ദസറ ആഘോഷം നടക്കുന്നതിനിടെ അമൃത്സറിലെ ജോഥ ഫതകിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് സര്‍‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

സെക്രട്ടറി സുശാന്ത് ഭാട്ടിയ, സൂപ്രണ്ട് പുഷ്പിന്ദര്‍ സിങ്, റിട്ടയേര്‍ഡ് കെവാള്‍ കൃഷ്ണന്‍, റിട്ടയേര്‍ഡ് സൂപ്രണ്ട് ഗിരീഷ് കുമാര്‍ എന്നിവരാണ് കുറ്റക്കാര്‍. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അഡീഷണല്‍ ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ കശ്മീര്‍ സിങ്ങിന്റെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 23പേര്‍ക്കെതിരെ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ പ്രതിമ റയിൽവെ ട്രാക്കിനടുത്ത് വെച്ച് തീ കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്കിൽ നിന്ന ആൾകൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ENGLISH SUMMARY:train acci­dent in pun­jab

You may also like this video