20 April 2024, Saturday

ഓട്ടോക്കാസ്റ്റിൽ നിർമിച്ച ട്രെയിൻ ബോഗികൾ അമൃത്സറിലേയ്ക്ക് കൊണ്ടുപോകും

Janayugom Webdesk
ചേര്‍ത്തല
October 8, 2021 8:33 pm

പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോക്കാസ്റ്റിൽ നിർമിച്ച നാല് ട്രെയിൻ ബോഗികൾ റോഡ് മാർഗ്ഗം നാളെ കയറ്റി അയക്കും. ഉത്തര റെയിൽവേ പഞ്ചാബ് സോണിന്റെ അമൃത്സറിലെ വർക്ക്ഷോപ്പിലേക്കാണ് ബോഗികൾ കൊണ്ടുപോകുന്നത്.

ഉത്തര റെയിൽവെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണ് ആവശ്യമായ അഞ്ച് കാസബ് ബോഗികൾ നിർമിക്കുന്നതിനാണ് ഓട്ടോക്കാസ്റ്റിന് 2020 മാർച്ചിലാണ് ഓർഡർ ലഭിച്ചത്. പിന്നീട് കോവിഡ് ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായി. തുടർന്ന് ആദ്യ ബോഗി നിർമാണം കഴിഞ്ഞ ജൂലൈയിൽ പൂർത്തിയാക്കി കയറ്റി അയച്ചിരുന്നു. 2 മീറ്റർ വീതിയും രണ്ടര മീറ്റർ നീളവും മുക്കാൽ മീറ്റർ ഉയരവുമാണ് ഒരു ബോഗിയ്ക്ക്. ഒരെണ്ണത്തിന് രണ്ടര ടണ്ണോളം ഭാരം വരും.

4 ബോഗികളും റെയിൽവെയുടെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻസ് (ആർഡിഎസ്) അധികൃതർ ചേർത്തല ഓട്ടോക്കാസ്റ്റിലെത്തി പരിശോധിച്ച് കയറ്റി അയക്കുന്നതിനുള്ള അനുമതി നൽകിട്ടുണ്ട്. 4 ബോഗികളും ഒരുമിച്ച് ട്രക്കിൽ കയറ്റി 10 ദിവസത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തും.

കൂടുതൽ ബോഗികൾ നിർമിക്കാനാകുമെന്ന വാഗ്ദാനവും റെയിൽവെ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 20 ശതമാനം ബോഗികളുടെ ഓർഡർ ഇനിയുള്ള ടെൻഡറുകളിൽ ലഭിച്ചേക്കും. ബോഗി നിർമാണത്തിന് കിഴക്കൻ — മധ്യ റെയിൽവെയുടെയും സതേൺ റെയിൽവെയുടെയും ടെൻഡറുകളിൽ പങ്കെടുക്കാൻ ഓട്ടോക്കാസ്റ്റ് നടപടി തുടങ്ങിയിട്ടുണ്ട്. വാഹനം നാളെ രാവിലെ 10 ന് പിപി ചിത്തരജ്ജൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.