Monday
18 Feb 2019

മധ്യപ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി

By: Web Desk | Sunday 15 April 2018 7:48 PM IST

കട്‌നി: മധ്യപ്രദേശിലെ കട്‌നി – ചോപാന്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ഖന്ന ബഞ്ചാരി സ്റ്റേഷന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. പാളത്തിലെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്.
ഇന്ന് രണ്ടാം തവണയാണ് മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റുന്നത്. രാവിലെ എട്ട് മണിയ്ക്കും ഇവിടെ ട്രെയിന്‍ പാലം തെറ്റിയിരുന്നു. ഇതേ തീവണ്ടിയുടെ അഞ്ച് കോച്ചുകള്‍ സാല്‍ഹ്ന-പിപാറിയകാലയില്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.