എന്‍ജിന്‍ തകരാര്‍; തിരുവനന്തപുരത്ത് ട്രെയിനുകള്‍ വൈകുന്നു

Web Desk
Posted on October 07, 2019, 5:12 pm

തിരുവനന്തപുരം: എന്‍ജിന്‍ തകരാറയതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. നേമത്തിനും നെയ്യാറ്റിന്‍കരയ്ക്കും ഇടയില്‍ ട്രിച്ചി എക്‌സ്പ്രസിന്റെ എന്‍ജിന്‍ തകരാറായത് ഈ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. തിരുവനന്തപുരത്ത്12.45 നു എത്തേണ്ട കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം വൈകിയാണ് എത്തിയത്.

എന്‍ജിന്‍ തകരാറിനു ശേഷം തിരുവനന്തപുരത്തു നിന്നു കൊല്ലം ഭാഗത്തേക്ക് ആദ്യം പുറപ്പെട്ട ട്രെയിന്‍ 2.55 നുള്ള ചെന്നൈ എക്‌സ്പ്രസാണ്. ബാംഗ്ലൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ വൈകിയാകും തിരുവനന്തപുരത്ത് നിന്നു സര്‍വീസ് നടത്തുകയെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.