March 24, 2023 Friday

കേരളത്തിലെ അതിഥി തൊഴിലാളികൾക്കും പ്രത്യേക ട്രെയിൻ- ഇന്ന് വൈകീട്ട് ആലുവയിൽ നിന്ന് പുറപ്പെടും

Janayugom Webdesk
തിരുവനന്തപുരം
May 1, 2020 1:27 pm

കേരളത്തിൽ തങ്ങുന്ന അതിഥി തൊഴിലാളികളും മടങ്ങാനൊരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ യാത്ര നടത്തുന്നത്. ട്രെയിൻ ഇന്ന് വൈകിട്ട് 6ന് പുറപ്പെടും. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. 1200 പേരെ കൊണ്ടു പോകാനാണ് തീരുമാനം. വിവിധ കാംപുകളിൽ നിന്നായി പോകേണ്ടവരെ പൊലീസ് സ്റ്റേഷനിലെത്തിക്കും. ഇവിടെ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ആലുവയിൽ നിന്ന് പുറപ്പെട്ടാൽ ഭുവനേശ്വറിൽ മാത്രമാണ് ട്രെയിൻ നിർത്തുക. മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല.

Eng­lish Sum­ma­ry: train ser­vice for migrant work­ers in kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.