സംസ്ഥാനത്ത് ട്രെയിൻ സർവീസ് ജൂൺ ഒന്നുമുതൽ

Web Desk
Posted on May 23, 2020, 9:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് ജൂൺ ഒന്നു മുതൽ പുനരാരംഭിക്കും. അഞ്ച് ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നത്.

തിരുവനന്തപുരം — കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം — കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം — ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം — നിസാമുദീൻ മംഗള എക്സ്പ്രസ്, എറണാകുളം — നിസാമുദീൻ തുരന്തോ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് ആരംഭിക്കുന്നത്.

ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സംസ്ഥാനത്തെ മൂന്ന് റയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ, എറണാകുളം ജംഗ്ഷൻ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

നിലവിൽ റിസർവ് ചെയ്യുന്ന ടിക്കറ്റ് മാത്രമാണ് ബുക്കിംഗ് കൗണ്ടർവഴി ലഭിക്കുക. ഈ കൗണ്ടറുകൾ വഴി ടിക്കറ്റ് ക്യാൻസൽ ചെയ്യാനാകില്ല. ബുക്കിങ് കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാൻ ആറ് മാസം സമയമുണ്ടെന്ന് റയിൽവേ അധികൃതർ അറിയിച്ചു.

you may also like this video;