ട്രെയിനുകൾ ഓടിത്തുടങ്ങി

Web Desk

ന്യൂഡല്‍ഹി:

Posted on May 12, 2020, 10:40 pm

‍ ലോക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസം. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നും 3461 പേര്‍ ഇന്നലെ സ്വന്തം നാട്ടിലേക്കു തിരിച്ചു. ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍നിന്നും ബിലാസ്പൂരിലേക്ക് 1177, ദിബ്രുഗഡിലേക്ക് 1122, ബംഗ്ലുരുവിലേക്ക് 1162 പേരുമാണ് ഇന്നലെ യാത്ര തിരിച്ചത്. ഉച്ചയോടെതന്ന യാത്രക്കാരുടെ ക്യൂ റയില്‍വേ സ്‌റ്റേഷനു മുന്നിലെ റോഡിലേക്കു നീണ്ടു. യാത്രക്കാരുടെ പക്കല്‍ ലഗേജ് സാധാരണ തോതിലും കുറവായിരുന്നു. ഹൗറ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, രാജേന്ദ്രനഗര്‍, ബംഗ്ലുരു എന്നിവിടങ്ങളില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വ്വീസിനും ഇന്നലെ തുടക്കമായി. മാസ്‌കുകളും സാമൂഹിക അകലവും പാലിച്ചാണ് എല്ലാവരും യാത്രക്കായി കാത്തു നിന്നത്. ഘട്ടം ഘട്ടമായാകും ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുക എന്ന് റെയില്‍വേ വ്യക്തമാക്കി. അതേസമയം എസി കോച്ചുകളില്‍ കോവിഡ് രോഗാണു വ്യാപനത്തിന് സാധ്യത അധികമാണെന്നും ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചത് രോഗബാധ വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ENGLISH SUMMARY: train ser­vice start

YOU MAY ALSO LIKE THIS VIDEO