Web Desk

ന്യൂഡല്‍ഹി

November 23, 2020, 11:40 am

രാജ്യത്തെ ട്രെയിൻ സര്‍വീസുകള്‍ ജനുവരി മുതൽ പതിവു രീതിയിലേക്ക്

Janayugom Online

രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി മുതല്‍ പൂര്‍വ്വ സ്ഥിതിയിലേക്ക്. ആദ്യ ഘട്ടത്തില്‍ പകുതി സര്‍വീസുകളാണ് പുനരാരംഭിക്കുക. രണ്ട് മാസത്തിനുള്ളില്‍ ബാക്കി മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. നിലവില്‍ ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് റെയില്‍വേ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക. 

ENGLISH SUMMARY:Train ser­vices in the coun­try will resume from January
You may also like this video