എറണാകുളത്ത് ട്രെയിൻ ഗതാഗതം നിര്‍ത്തിവെച്ചു

Web Desk
Posted on October 21, 2019, 10:43 am

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം നിർത്തിവെച്ചു. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളത്തേയ്ക്കുള്ള ട്രെയിനുകള്‍ വൈകും. സൗത്ത് സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനും വൈകും.

ട്രെയിനുകള്‍ രണ്ട് മണിക്കൂറിന് ശേഷമേ എത്തുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ മറ്റ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നതിനാൽ സൗത്ത് സ്റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് യാത്ര തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.