സമ്പൂര്‍ണ അടച്ചിടല്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ. ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ഇടങ്ങള്‍ക്ക് ഇളവ് അനുവദിച്ചാലും ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടില്ല. ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതാണ് ഇപ്പോള്‍ മെയ് മൂന്നുവരെ നീട്ടിയത്. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, മെട്രോ ട്രെയിന്‍ സര്‍വീസുകളെല്ലാം മെയ് മൂന്നിന് അര്‍ധരാത്രി വരെ ഓടില്ല.
English Summary: train services suspended till may 3rd
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.