Web Desk

മുംബൈ

January 14, 2020, 10:03 am

വീട്ടില്‍ മോഷണം നടന്നാലും ഇനി നഷ്ടപരിഹാരം; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

Janayugom Online

തീവണ്ടിയിൽ യാത്ര ചെയ്യുന്ന ആളുടെ വീട്ടിൽ കവർച്ച നടന്നാലും നഷ്ടപരിഹാരം നൽകുന്ന സംവിധാനം വരുന്നു. മുംബൈ- അഹമ്മദാബാദ് പാതയിൽ യാത്ര തുടങ്ങാൻ പോകുന്ന രണ്ടാം ‘തേജസ്’ സ്വകാര്യ വണ്ടിയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പാക്കാൻ പോകുന്നത്. ലക്ഷം രൂപ വരെ ഇതിനായി യാത്രക്കാരന് ഇൻഷുറൻസ് ഒരുക്കിക്കൊണ്ടാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) ഇത് നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയത്ത് കവർച്ച നടന്നാൽ മാത്രമാവും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുകയെന്ന് ഐ.ആർ.സി.ടി.സി. ജനറൽ മാനേജർ(മുംബൈ) പദ്മമോഹൻ പറഞ്ഞു.

‘പലപ്പോഴും മറ്റു നഗരങ്ങളിലേക്കുള്ള ദീര്‍ഘയാത്രാസമയത്താണ് സ്വന്തം വീട്ടില്‍ മോഷണവും മറ്റും നടക്കുന്നത്. പ്രത്യേകിച്ച് മുംബൈയില്‍. അതിനാലാണ് ഇത്തരത്തില്‍ പുതിയ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന് അധികപണം യാത്രക്കാരില്‍നിന്ന് ഈടാക്കുന്നില്ല. ഒരാള്‍ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രമായിരിക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ’ പദ്മമോഹന്‍ പറഞ്ഞു.

Eng­lish sum­ma­ry: Train theft compensation

YOU MAY ALSO LIKE THIS VIDEO