October 3, 2022 Monday

Related news

September 16, 2022
September 14, 2022
September 14, 2022
September 13, 2022
September 12, 2022
September 10, 2022
September 7, 2022
September 4, 2022
September 2, 2022
August 31, 2022

ഓൺലൈൻ റെയിൽവേ ടിക്കറ്റിന്റെ കരിഞ്ചന്ത വിൽപ്പന വ്യാപകം; സ്ഥാപന നടത്തിപ്പുകാർ അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
December 27, 2020 4:42 pm

ജില്ലയിൽ ഓൺലൈൻ റെയിൽവേ ടിക്കറ്റിന്റെ കരിഞ്ചന്ത വിൽപ്പന വ്യാപകം. ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ്‌ ടൂറിസം കോർപ്പറേഷൻ ലിമിറ്റഡി (ഐആർസിടിസി) ന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളാണ് ഇതിന് പിന്നിൽ. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളിലുള്ള 11 സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ കോഴിക്കോട് ആർപിഎഫ് അറസ്റ്റ് ചെയ്തു.

കരിഞ്ചന്തയിൽ വിൽക്കാനുള്ള 236 ടിക്കറ്റുകൾ കസ്റ്റഡിയിലെടുത്തു. മൊത്തം 2,93,439 രൂപയുടെ ടിക്കറ്റുകളാണ് കണ്ടെടുത്തത്. നവംബർ മുതൽ ഈ സ്ഥാപനങ്ങൾ നിരീക്ഷണത്തിലായിരുന്നു. മറുനാടൻ തൊഴിലാളികളാണ് ഇത്തരത്തിൽ ചൂഷണത്തിനിടയായവരിൽ ഏറെയുമെന്ന് ആർ.പി.എഫ്. വ്യക്തമാക്കി. ഐആർസിടിസിയുടെ അംഗീകൃത സ്ഥാപനങ്ങൾ ഒരു ടിക്കറ്റിന് 25 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്നാണ് ചട്ടം. ഇത് കൂടാതെ ടിക്കറ്റിന് രശീതിയും നൽകണം. ഇതൊന്നുമില്ലാതെയാണ് ടിക്കറ്റ് വിൽപ്പന.

ഹ്രസ്വ‑ദീർഘദൂര യാത്രകൾക്ക് ടിക്കറ്റൊന്നിന് 100 രൂപ മുതൽ 500 രൂപവരെ അധികം ഈടാക്കിയിട്ടുണ്ട്. ഡൽഹി, അസം തുടങ്ങിയ ദീർഘദൂര സംസ്ഥാനങ്ങളിലെ യാത്രക്കാരോടാണ് കൂടുതൽ പണം ഈടാക്കിയത്. ചികിത്സയ്ക്ക് പോകുന്ന റെയിൽവേ യാത്രക്കാരോടും അധികത്തുക വാങ്ങി.

വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയും അറസ്റ്റുമുണ്ടാകുമെന്ന് ആർ.പി.എഫ്. ഇൻസ്പെക്ടർ കെ.സഞ്ജയ് പണിക്കർ പറഞ്ഞു. മലാപ്പറമ്പ്, കൊടുവള്ളി, ചുള്ളിക്കാപറമ്പ്, വടകര,നല്ലളം, കുഞ്ഞിപ്പളി, ചോമ്പാല, കണ്ണൂക്കര, കട്ടിപ്പാറ,പന്തീരാങ്കാവ്, മാനന്തവാടി എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.

റെയിൽവേ ടിക്കറ്റ് വിൽക്കാൻ ഐആർസിടിസി അംഗീകൃത സ്ഥാപനങ്ങൾക്ക് പ്രത്യേക യൂസർ ഐഡിയും പാസ്‌വേഡും നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് പുറമെ മറ്റുള്ള സ്വകാര്യവ്യക്തികൾ മുഖേന വ്യക്തിഗത യൂസർ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകളും അംഗീകൃത ലൈസൻസ് ഉപയോഗിച്ചെടുക്കുന്ന ടിക്കറ്റുകളുമാണ് കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നത്.

Eng­lish Summary:train tick­et sell­ing in black; arrests

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.