9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024

ട്രെയിന്‍ ടിക്കറ്റ് ഇനി എളുപ്പം; പുതിയ സൂപ്പര്‍ ആപ്പ്

Janayugom Webdesk
തിരുവനന്തപുരം
November 5, 2024 9:57 am

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും ഇനി ഒറ്റ ആപ്പില്‍ . സുപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അഥവാ സൂപ്പര്‍ ആപ് എന്നാണ് പുതിയ ആപ്പിന്റെ പേര്. പുതിയ ആപ് ഈ വര്‍ഷം അവസാനത്തോടെ റെയില്‍വേ പുറത്തിറക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആപ് വികസിപ്പിച്ചത് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസാണ്.

ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.റെയിൽവേയുടെ വരുമാനം കൂട്ടാനും സൂപ്പർ ആപ് വഴി സഹായിക്കുമെന്നാണ് റയിൽവെയുടെ വിലയിരുത്തൽ. 

2023–24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.