യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക് !

Web Desk
Posted on April 18, 2019, 11:25 am

പാലക്കാട് : ഷൊര്‍ണൂര്‍ യാര്‍ഡില്‍ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 28, മെയ് 5, 7 തീയതികളില്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. ഈ ദിവസങ്ങളില്‍ ഷൊര്‍ണൂര്‍ ‑കോയമ്പത്തൂർ പാസഞ്ചര്‍ സര്‍വീസ് നടത്തില്ല.

കോയമ്പത്തൂർ  ജംഗ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് മെയ് 5, 7 തീയതികളില്‍ രണ്ട് മണിക്കൂറും, കോയമ്ബത്തൂര്‍മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍ 28, മെയ് 5, 7 തീയതികളില്‍ 30 മുതല്‍ 40 മിനുട്ട് വരെ വൈകിയോടും.

കണ്ണൂര്‍ കോയമ്പത്തൂർ  പാസഞ്ചര്‍ 30 മിനുട്ട് വൈകിയോടും. തിരുവനന്തപുരം ഡിവിഷന് കീഴില്‍ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 21, 28 തീയതികളില്‍ ഒന്നര മണിക്കൂറും, ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് മെയ് 5, 7 തീയതികളില്‍ 50 മിനുട്ടും, ചെന്നൈ എഗ്മോര്‍ മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് മെയ് 14 ന് ഒരു മണിക്കൂറും വൈകിയോടും.