25 April 2024, Thursday

നവംബര്‍ 1 മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം; അറിയാം പുതിയ സമയക്രമം

Janayugom Webdesk
കൊച്ചി
October 27, 2021 4:47 pm

നവംബര്‍ 1 മുതല്‍ റെയില്‍വേ ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം വരുത്തും.സംസ്ഥാന സര്‍ക്കാര്‍, ദക്ഷിണ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന്റെ തുടര്‍ച്ചയായാണു നടപടികള്‍. നേമം ടെര്‍മിനല്‍ യാഥാര്‍ഥ്യമാകാതെ കൂടുതല്‍ ട്രെയിനുകളുടെ വേഗം കൂട്ടാനോ സമയം മാറ്റാനോ കഴിയില്ലെന്നാണു റെയില്‍വേ നിലപാട്.

അതേസമയം ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കല്‍ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുന്‍പു തിരുവനന്തപുരത്ത് എത്തിക്കും.മൈസൂരു കൊച്ചുവേളി എക്സ്‌പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫര്‍ 9.25നും കൊച്ചുവേളിയില്‍ എത്തും.

കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി രാത്രി 8.50ന് എറണാകുളം ജംക്ഷനില്‍ എത്തും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്ഷനിലും 12.55നു കോഴിക്കോട്ടും എത്തിച്ചേരും. നിലമ്ബൂര്‍ കോട്ടയം എക്സ്‌പ്രസ് രാത്രി 7.55ന് എറണാകുളം ടൗണിലും 10.10നു കോട്ടയത്തും എത്തും. തിരുനെല്‍വേലി പാലക്കാട് പാലരുവി രാവിലെ 9.15ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും.

Eng­lish Sum­ma­ry : train tim­ing reshed­ule after novem­ber 1

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.